ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്ന് പോലീസ്. ആക്രമണത്തിൽ യുവാവിന്റെ ഒരു കണ്ണ് നഷ്ടമായി എന്നാണ് വിവരം. പോലീസ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
കേസിലെ പ്രതിയായ 30 വയസ്സുള്ള ഹാദി ആലോദിദിനെ ഇന്ന് സിറ്റി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിലാണ് പോലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കോടതിയിൽ ഇയാളുടെ ജാമ്യത്തെയും കോടതി ശക്തമായി എതിർത്തു. ഗുരുതരമായ പരിക്കുകളാണ് ആക്രമണത്തിന് ഇരയായ യുവാവ് ഉണ്ടായിരിക്കുന്നത്. ഇടത് കണ്ണിന്റെ കാഴ്ച യുവാവിന് പൂർണമായി നഷ്ടമായി. തലയിലും മുഖത്തും മുതുകിലും സാരമായ പരിക്കുകളാണ് യുവാവിന് ഏറ്റിട്ടുള്ളത്.
Discussion about this post

