ഡബ്ലിൻ: അയർലൻഡിൽ സ്ഥിരമായ ദാരിദ്ര്യം അനുഭവിക്കുന്നത് ഒരു ലക്ഷത്തോളം കുട്ടികൾ. ചിൽഡ്രൻസ് റൈറ്റ്സ് അയർലൻഡിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം 12 ൽ ഒരു കുട്ടി വീതം ദാരിദ്ര്യത്തിൽ കഴിയുകയാണെന്നാണ് കണക്കുകൾ. രാജ്യത്ത് 95,170 കുട്ടികളാണ് സ്ഥിരമായ ദാരിദ്ര്യത്തിൽ കഴിയുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അയർലൻഡിൽ കുട്ടികളിലെ ദാരിദ്ര്യ നിരക്ക് നേരിയ തോതിൽ വർധിക്കുകയും കുറയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. എങ്കിലും രാജ്യത്ത് മറ്റ് പ്രായക്കാരെ അപേക്ഷിച്ച് ദാരിദ്ര്യം കൂടുതലായി അനുഭവിക്കുന്ന വിഭാഗം കുട്ടികളാണ്.
2024ൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 8.5% ആയിരുന്നത് 2025-ൽ 7.8% ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

