കോർക്ക്: കോർക്കിൽ കഞ്ചാവ് വളർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സംഘടിത കുറ്റകൃത്യങ്ങളും ലഹരിമരുന്ന് വിൽപ്പനയും വിതരണവും ചെറുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അയർലൻഡിൽ താര എന്ന പേരിൽ പ്രത്യേക ദൗത്യം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോർക്കിലെ ബാലിമകീരയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കഞ്ചാവ് വളർത്തുന്ന കേന്ദ്രം കണ്ടെത്തിയത്. 122 കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിന് പുറമേ 1 കിലോ ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് 1,17,000 യൂറോയിൽ കൂടുതൽ മൂല്യം വരുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

