ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ പോലീസുകാരനെ മോഷ്ടിച്ച പോലീസ് വാഹനം കൊണ്ട് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. മെയ് 31 ഞായറാഴ്ച ആയിരുന്നു സംഭവം.
36 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വധശ്രമം, പരിക്കേൽപ്പിക്കുന്ന തരത്തിൽ വാഹനം ഓടിക്കൽ, മോഷണം, അപകടകരമായ രീതിയിൽ വാഹനം ഓടിയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇതിന് പുറമേ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Discussion about this post

