ഡബ്ലിൻ: അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ഡബ്ലിനിലെ പ്രമുഖ പബ്ബ്. സ്വോർഡ്സിലെ മെയിൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ബെറ്റ്സിയാണ് അടച്ചുപൂട്ടുന്നത്. ഈ വാർത്ത പബ്ബിൽ സ്ഥിരമായി എത്തുന്നവരെ ഞെട്ടിച്ചിട്ടുണ്ട്. പബ്ബിനോട് ചേർന്ന് റെസ്റ്റോറന്റും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
ചൊവ്വാഴ്ചയാണ് ബെറ്റ്സി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. അടച്ചുപൂട്ടലിന്റെ കാരണം ഉടമകൾ വ്യക്തമാക്കിയിട്ടില്ല. ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം ബെറ്റ്സി അടച്ചുപൂട്ടുന്നുവെന്നാണ് ഉടമകൾ പ്രതികരിച്ചത്. മുൻകൂട്ടിയുള്ള ബുക്കിംഗുകൾ റദ്ദാക്കിയതായി ബെറ്റ്സി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം നിരവധി ജീവനക്കാർക്കാണ് ബെറ്റ്സി അടച്ചുപൂട്ടുന്നതുവഴി തൊഴിൽ നഷ്ടപ്പെടുക.
Discussion about this post

