ബെൽഫാസ്റ്റ്: കാരിക്ഫെർഗസിൽ ഉണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 41 വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച ആയിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം ഉണ്ടായത്.
സംഭവത്തിൽ ന്യൂടൗണാബെ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ആയിരുന്നു 41 കാരനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post

