ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ബുധനാഴ്ച രാവിലെയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. 30 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദേശത്ത് പോലീസ് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തി. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

