ഡബ്ലിൻ: അയർലൻഡിൽ രണ്ടിടങ്ങളിൽ ലഹരിവേട്ട. 5.688 മില്യൺ യൂറോയുടെ ലഹരിശേഖരം പിടിച്ചെടുത്തു. ക്ലെയറിലും ഡബ്ലിൻ 13 ലും നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
ചൊവ്വാഴ്ച നടത്തിയ പ്രത്യേക ദൗത്യത്തിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്. ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ, ക്ലെയർ ഡിവിഷണൽ ഡ്രഗ് യൂണിറ്റ്, റവന്യൂ കസ്റ്റംസ് സർവീസ് എന്നിവർ സംയുക്തമായിട്ടാണ് പരിശോധന സംഘടിപ്പിച്ചത്.
ക്ലെയറിൽ നിന്നും 4.2 മില്യൺ യൂറോ വിലവരുന്ന 210 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഡബ്ലിൻ 13 ലെ ബാൽഡോയലിൽ നിന്നും 1.4 മില്യൺ യൂറോ വിലമതിയ്ക്കുന്ന ഡയമോർഫിനും 18,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവും പിടിച്ചെടുത്തു.

