ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടം. 40 കാരന് ജീവൻ നഷ്ടമായി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലിമെറിക്ക് സിറ്റിയിലെ മൗണ്ട്ഷാനൻ മേഖലയിൽ ആയിരുന്നു സംഭവം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
Discussion about this post

