മയോ: കൗണ്ടി മയോയിൽ മത്സ്യത്തൊഴിലാളികൾ കടലിൽ അകപ്പെട്ടു. ആറംഗ സംഘമാണ് കടലിൽ അകപ്പെട്ടത്. ഇവരെ കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി വള്ളത്തിൽ പോയതായിരുന്നു ആറംഗ സംഘം എന്നാണ് വിവരം. എന്നാൽ ഇതിനിടെ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. കൃത്യസമയത്ത് വിവരം ലഭിച്ച കോസ്റ്റ്ഗാർഡ് എത്തി ആറ് പേരെയും കരയിലെത്തിച്ചു.
Discussion about this post

