ബെൽഫാസ്റ്റ്: പോർട്ട്ടൗണിൽ റോഡിലൂടെ റേസിംഗ് നടത്തിയ മോട്ടോർബൈക്ക് പിടിച്ചെടുത്ത് പോലീസ്. സ്കോച്ച് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. ബൈക്കിന്റെ ഉടമയ്ക്കെതിരെയും പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്കോച്ച് സ്ട്രീറ്റ് മേഖലയിൽ റേസിംഗ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബൈക്കുടമയെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൈവശം ബൈക്കിന്റെ ലൈസൻസോ ഇൻഷൂറൻസോ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post

