ദ്രോഗെഡ: അനോയിന്റിംഗ് ഫയർ കത്തോലിക് മിനിസ്ട്രി സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി മെയ് 30, 31, ജൂൺ 1 തിയതികളിൽ നടക്കും. ലൗത്തിലെ ടെർമൻഫെക്കിൻ സെന്റ് ഫെച്ചിൻസ് ജിഎഎ ഹാളിലാണ് ത്രിദിന ബൈബിൾ കൺവെൻഷൻ നടക്കുന്നത്. പരിപാടിയിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടി വൈകീട്ട് അഞ്ച് മണിവരെയാണ് ഉള്ളത്. പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി റൂഹാ മൗണ്ടിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ സ്ഥാപിച്ച പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി ആശ്രമത്തിലെ ഫാ.സാംസൺ ക്രിസ്റ്റിയാണ് പരിപാടി നയിക്കുന്നത്.
Discussion about this post

