ഡൊണഗൽ: ഡൊണഗലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആർഡ്ളെനാഗ് മേഖലയിലെ വ്യാപാര സ്ഥാപനത്തിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ റോഡ് അടച്ചിട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്ത് എത്തി പരിശോധന നടത്തി.
Discussion about this post

