ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇ- സ്കൂട്ടർ വേട്ട തുടർന്ന് പോലീസ്. നിരവധി ഇ- സ്കൂട്ടറുകൾ പിടിച്ചെടുത്തു. നോർത്ത് ഡബ്ലിനിലെ ഡാൺഡെയിലിൽ ആയിരുന്നു പരിശോധന. കഴിഞ്ഞ ഏതാനും നാളുകളായി പോലീസ് മേഖലയിൽ പരിശോധന നടത്തിവരികയാണ്.
ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ഇ- ബൈക്കുകൾ, ഇ- സ്കൂട്ടറുകൾ, സ്ക്രാംബ്ലറുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉണ്ട്. ലഹരിക്കടത്ത്, മോഷണം, തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് ഇതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

