ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിന് നേരെ രോക്ഷാകുലരായി എനോക്ക് ബർക്കിന്റെ കുടുംബാംഗങ്ങൾ. ബുധനാഴ്ച ഗാൽവേ വെസ്റ്റ് നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. നാളെയാണ് ഗാൽവേ വെസ്റ്റിലും ഡബ്ലിൻ സെന്ററിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രചാരണത്തിനിടെ എനോക്ക് ബർക്കിന്റെ സഹോദരൻ ഐസക്കും അമ്മ മാർട്ടിനയും പ്രധാനമന്ത്രിയുടെ അടുത്തേയ്ക്ക് വരികയായിരുന്നു. തുടർന്ന് എനോക്കിനെ ജയിലിൽ പാർപ്പിച്ചതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ചു. മൂന്ന് മിനിറ്റോളം നേരമാണ് മീഹോൾ മാർട്ടിനും എനോക്കിന്റെ കുടുംബാംഗങ്ങളും തമ്മിൽ വാക്ക്വാദം ഉണ്ടായത്. ഇതിനിടെ രൂക്ഷമായ ഭാഷയിൽ കുടുംബം മാർട്ടിനെ ശകാരിയ്ക്കുകയും ചെയ്തു.

