ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ ഉപയോഗത്തെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനവ്. ഹെൽത്ത് റിസർച്ച് ബോർഡാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അടുത്ത കാലത്തായി കൊക്കെയ്ൻ, ക്രാക്ക് കൊക്കെയ്ൻ എന്നിവയുടെ ഉപയോഗത്തെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സൈക്കോ ആക്ടീവ് വസ്തുക്കൾ, കെറ്റാമൈൻ എന്നിവയുടെ ഉപയോഗത്തെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മാരക മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് 15,422 പേർ ചികിത്സ തേടി. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 24 ശതമാനം പേരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മദ്യം പോലെ സാധാരണയായി അയർലൻഡിൽ ഉപയോഗിക്കുന്ന മയക്കുമരുന്നാണ് കൊക്കെയ്ൻ.

