ലിമെറിക്ക്: ടേസറുകളുടെ ഉപയോഗം ലിമെറിക്ക് കൗണ്ടിയിലേക്ക് കൂടി വ്യാപിപ്പിച്ച് ഗാർഡ. ടേസറുകളുടെ ഉപയോഗം ഫലപ്രദമാകുന്ന പശ്ചാത്തലത്തിലാണ് ലിമെറിക്കിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഹെൻറി സ്ട്രീറ്റിലെ ഗാർഡകൾക്കാണ് ടേസറുകൾ നൽകുന്നത്. നിലവിൽ ഡബ്ലിൻ, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ ഗാർഡകൾ ടേസറുകൾ ഉപയോഗിക്കുന്നുണ്ട്.
ബോഡി ക്യാമറകൾ ഉള്ളവർക്കാണ് ടേസറുകൾ വിതരണം ചെയ്യുക. ഹെൻറി സ്ട്രീറ്റ് സ്റ്റേഷനുകളിൽ കൂടി ടേസറുകൾ വിതരണം ചെയ്യുമ്പോൾ ടേസറുകൾ ഉപയോഗിക്കുന്ന ആകെ സ്റ്റേഷനുകളുടെ എണ്ണം നാലാകും. സ്റ്റോർ സ്ട്രീറ്റ്, പിയേഴ്സ് സ്ട്രീറ്റ്, കെവിൻ സ്ട്രീറ്റ് എന്നീ സ്റ്റേഷനുകളിലെ പോലീസുകാരാണ് ടേസറുകൾ ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ മുതലായിരുന്നു ഗാർഡകൾക്ക് ടേസറുകൾ നൽകിയിരുന്നത്.

