ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വൻ ലഹരിവേട്ട. രണ്ട് ലക്ഷം പൗണ്ട് വിലമതിയ്ക്കുന്ന കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തിന്റെ തലവനാണ് അറസ്റ്റിലായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വ്യാഴാഴ്ച ആയിരുന്നു സംഭവം. സൗത്ത് ബെൽഫാസ്റ്റിലെ മേരിവില്ലെ സ്ട്രീറ്റ് മേഖലയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലായിരുന്നു ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ 22 കാരനായ മാർക്ക് മോറിസണെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post

