ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കത്തിക്കുത്ത്. യുവാവിന് സാരമായി പരിക്കേറ്റു. ലെനാഡൂൺ അവന്യൂ മേഖലയിൽ ശനിയാഴ്ച പുലർച്ചെ 3.5 ഓടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ആണ് ആക്രമണം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. യുവാവിന്റെ രണ്ട് കാലുകൾക്കുമാണ് കുത്തേറ്റത്. ഒന്നിലധികം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ അടിയന്തിര സേവനങ്ങൾ ഉടനെ സ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ പരിക്കുകൾ സാരമുള്ളതാണ്. എങ്കിലും ജീവന് ഭീഷണിയുള്ളതല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

