ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ നിർണായക റോഡ് വികസന പദ്ധതിയുമായി കൗണ്ടി കൗൺസിൽ. 800 മില്യൺ യൂറോയുടെ പദ്ധതിയാണ് കൗണ്ടി കൗൺസിൽ നടപ്പിലാക്കുന്നത്. അയർലൻഡിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ ഗതാഗത സൗകര്യങ്ങൽ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ടെൻ ടി പ്രയോറിറ്റി റൂട്ട് ഇംപ്രൂവ്മെന്റ് പ്രൊജക്ടാണ് കൗൺസിൽ നടപ്പിലാക്കുന്നത്. 2024 ൽ ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോട് കൂടി ബാലിബോഫി, സ്ട്രാനോർലാർ, ലിഫോർഡ് എന്നീ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
Discussion about this post

