ഡബ്ലിൻ: ഡബ്ലിനിലെ ഹെൻറി സ്ട്രീറ്റിൽ മോഷണത്തിനിടെ ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ മരിച്ചു. 30 വയസ്സുകാരനാണ് മരിച്ചത്. പരിക്കേറ്റ 80 കാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പ്രദേശത്തെ ഒരു റീട്ടെയ്ൽ ഷോപ്പിൽ 30 കാരൻ മോഷണം നടത്തുകയായിരുന്നു. ഇത് 80 കാരൻ ചെറുത്തു. ഇതേ തുടർന്നുണ്ടായ സംഘട്ടനത്തിൽ ഇരുവർക്കും പരിക്കേൽക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഇരുവരെയും പോലീസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ 30 കാരൻ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

