ഡബ്ലിൻ: അയർലൻഡിൽ ചൂട് കടുക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 22 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തും. ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
വരും ആഴ്ചകളിൽ ഉയർന്നമർദ്ദം അയർലൻഡിന് അടുത്തേയ്ക്ക് എത്തും. ഇതാണ് അയർലൻഡിൽ ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. നിലവിൽ അയർലൻഡിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം ഉണ്ട്. ഇതിന്റെ ഫലമായി മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഈ മാസം 18 ന് ശേഷം ആയിരിക്കും ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ കൂട്ടിച്ചേർത്തു.
Discussion about this post

