ഫെർമനാഗ്: കൗണ്ടി ഫെർമനാഗിലെ ലോഫ് ഏണിൽ നിന്നും കണ്ടെടുത്ത മൃതദേഹം ലിമെറിക്കിൽ നിന്നുളള കാരി മുള്ളന്റേത് തന്നെയെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധന വഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒക്ടോബറിൽ ഫെർമനാഗിലെ എനിസ്കില്ലനിൽ നിന്നും കാരി മുള്ളനെ കാണാതെ ആകുകയായിരുന്നു.
തിങ്കളാഴ്ച ലോഫിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇൻക്വസ്റ്റിൽ തന്നെ മൃതദേഹം കാരി മുള്ളന്റേത് ആണെന്ന് വ്യക്തമായിരുന്നു. എന്നിരുന്നാലും ഔദ്യോഗികമായി തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു. കാരി മുള്ളന്റെ കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കാരി മുള്ളനെ മർദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

