വെസ്റ്റ്മീത്ത്: വേനൽക്കാലത്തിന്റെ വരവ് അറിയിച്ച് വെസ്റ്റ്മീത്തിൽ കെൽറ്റിക് ഫയർ ഫെസ്റ്റിവൽ നടന്നു. പരിപാടിയിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. ശനിയാഴ്ച ആയിരുന്നു അയർലൻഡിലെ പുണ്യകേന്ദ്രമായി അറിയപ്പെടുന്ന ഉയിസ്നീച്ച് കുന്നിൽ പരിപാടികൾക്ക് തുടക്കമായത്. ഞായറാഴ്ചയും പരിപാടികൾ നടന്നു.
അയർലൻഡിലെ ഏറ്റവും പഴക്കം ചെന്ന ആചാരങ്ങളിൽ ഒന്നായ ബീൽറ്റൈൻ ഫയർ ഫെസ്റ്റിവൽ ശനിയാഴ്ച നടന്നു. ഘോഷയാത്രയും ഉണ്ടായിരുന്നു. ലൈവ് ക്രാഫ്റ്റ് ഡെമോൺസ്ട്രേഷൻസ്, സ്റ്റോറി ടെല്ലിംഗ്, പരമ്പരാഗത ഐറിഷ് ഗെയിമുകൾ എന്നിവ രണ്ട് ദിവസങ്ങളിലായി പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമേ മൈൻഡ്ഫുൾനെസ്, യോഗ സെഷനുകൾക്കൊപ്പം നടന്നു.
സെൽറ്റുകളുടെ വേഷം ധരിച്ചും ഇലകൊണ്ടുള്ള ശിരോവസ്ത്രങ്ങൾ ധരിച്ചുമാണ് ആളുകൾ ആഘോഷ പരിപാടികളിൽ പങ്കെടുത്തത്.

