വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം. നിരവധി അന്വേഷണങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ആരംഭിച്ചിരിക്കുന്നത്. മേഖലയിൽ വിവിധ സംഘങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്. കെട്ടിടത്തിന് ആരോ മനപ്പൂർവ്വം തീയിട്ടതാണെന്നാണ് അന്വേഷണ സംഘങ്ങൾ സംശയിക്കുന്നത്.
ടൈക്കോൺ ബിസിനസ് പഴയ ചണ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തി. എന്നാൽ അപ്പോഴേയ്ക്കും തീ വ്യാപിച്ചിരുന്നു. ഡൻഗർവാൻ, ഡൺമോർ ഈസ്റ്റ്, പോർട്ട്ലോ, ട്രമോർ എന്നീ പട്ടണങ്ങളിൽ നിന്നുമുള്ള നിരവധി ഫയർ യൂണിറ്റുകളിൽ നിന്നുള്ള നിരവധി അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. തീ പൂർണമായി അണയ്ക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

