ഡബ്ലിൻ: സമ്മർ കാലത്തെ യാത്രികരെ വരവേൽക്കാൻ ഒരുക്കങ്ങളുമായി ഡബ്ലിൻ വിമാനത്താവളം. വിമാനത്താവളത്തിൽ നിരവധി അറ്റക്കുറ്റപ്പണികൾക്കാണ് തുടക്കമായിരിക്കുന്നത്. സമ്മർ കാലത്ത് യാത്രികരുടെ തിരക്ക് വർധിക്കുമെന്നതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ഡിഎഎ അധികൃതർ.
ടെർമിനലുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഫീനിക്സ് ലോഞ്ചിൽ 300 യാത്രികരെ ഉൾക്കൊള്ളിക്കുന്നതിനുള്ള സൗകര്യങ്ങൾ വരുത്തുന്നുണ്ട്. ഇതിന് പുറമേ അപ്സ്റ്റെയേഴ്സ് ഫാസ്റ്റ് ട്രാക്ക് ഫെസിലിറ്റിയും തുറക്കും. സി3 സ്കാനിംഗ് സംവിധാനം പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുന്നവരുടെ യാത്രാനുഭവം കൂടുതൽ മികച്ചതാക്കാൻ മറ്റ് നവീകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സമ്മറിൽ ഇക്കുറി 11 മില്യണിലധികം ആളുകൾ വിമാനത്താവളം വഴി കടന്ന് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

