ഡബ്ലിൻ: അയർലൻഡിൽ മോശം കാലാവസ്ഥ തുടരുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഈ വാരവും അടുത്ത വാരവും തണുപ്പുള്ള കാലാവസ്ഥ തുടരും. പകൽ സമയങ്ങളിലും അന്തരീക്ഷ താപനില ഗണ്യമായി കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
പകൽ സമയങ്ങളിൽ ശരാശരിയ്ക്കും താഴെ ആയിരിക്കും അന്തരീക്ഷ താപനില. ഇന്ന് താരതമ്യേന തണുപ്പ് കൂടിയ കാലാവസ്ഥ ആയിരിക്കും അയർലൻഡിൽ അനുഭവപ്പെടുക. തെക്ക്, വടക്ക്- കിഴക്ക് മേഖലകളിൽ മഴ ലഭിക്കും. മറ്റ് സ്ഥലങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഇന്ന് 9 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. വെയിലുള്ള കാലാവസ്ഥയോടെയായിരിക്കും നാളത്തെ ദിവസം ആരംഭിക്കുക. ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കും.
Discussion about this post

