ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പോലീസുകാർക്ക് നേരെ ആക്രമണം. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.
വെസ്റ്റ് ബെൽഫാസ്റ്റിൽ കാർ മീറ്റിനിടെ ആയിരുന്നു സംഭവം. കോളിൻ പ്രദേശത്ത് തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പ്രദേശത്ത് ചിലർ അപകടകരമായ രീതിയിൽ വാഹനം ഓടിയ്ക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. ഉദ്യോഗസ്ഥരെ കണ്ടതോടെ ഒരു കൂട്ടം ചെറുപ്പക്കാർ ആക്രമിക്കുകയായിരുന്നു. മറ്റ് വാഹനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.
Discussion about this post

