ഡബ്ലിൻ: അയർലൻഡിൽ അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയത് 2,400 ഡ്രൈവർമാർ. തിങ്കളാഴ്ചവരെയുള്ള കണക്കുകളാണ് ഇത്. അതേസമയം വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ച് ആരംഭിച്ച ദൗത്യം ഇന്ന് രാവിലെ ഏഴ് മണിയോടെ അവസാനിച്ചു.
വ്യാഴാഴ്ച രാവിലെ മുതലാണ് റോഡ് സുരക്ഷാ ദൗത്യം ആരംഭിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനം ഓടിച്ചതിന് 240 ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു. നിർബന്ധിത ലഹരി പരിശോധന റോഡ് സുരക്ഷാ ദൗത്യത്തിന്റെ ഭാഗമായി നടത്തിയിരുന്നു. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 123 പേരാണ് അറസ്റ്റിലായത്.
Discussion about this post

