ഡബ്ലിൻ: അയർലൻഡിൽ ചൂട് തുടരും. അതേസമയം വരും ദിവസങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഈ മാസം അവസാനംവരെ തെളിച്ചമുള്ള സ്ഥിരതയുള്ള കാലാവസ്ഥ തുടരും.
അയർലൻഡിൽ ഇപ്പോൾ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനമാണ് ശക്തമായുള്ളത്. എന്നാൽ സ്കാൻഡിനേവിയയ്ക്ക് സമീപം രൂപപ്പെടുന്ന ന്യൂനമർദ്ദം അയർലൻഡിലെ ചൂടിന് ആശ്വാസമായേക്കാം. ഈ വാരം കഴിഞ്ഞ ദിവസങ്ങളിലേതെന്ന പോലെ ശക്തമായ താപനില ആയിരിക്കും അനുഭവപ്പെടുക. എന്നാൽ ശരാശരിയേക്കാൾ കുറഞ്ഞ മഴയും ലഭിക്കും. പകൽ നേരങ്ങളിൽ 20 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും അന്തരീക്ഷ താപനില.
Discussion about this post

