ഡബ്ലിൻ: ഇറാൻ ഭരണകൂടത്തിനെതിരെ അയർലൻഡിൽ പ്രതിഷേധം. ഡബ്ലിൻ സിറ്റി സെന്ററിലെ സ്പയറിലാണ് ഇറാൻ പൗരന്മാർ പ്രതിഷേധവുമായി അണിനിരന്നത്. 30 ഓളം പേർ പ്രതിഷേധത്തിന്റെ ഭാഗമായി.
ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപുള്ള സിംഹത്തിന്റെയും സൂര്യന്റെയും പതാകയും ഇവർ കൈകളിലേന്തിയിരുന്നു. ഇറാൻ ഭരണകൂടത്തെ ശക്തമായി വിമർശിക്കുന്ന വാചകങ്ങൾ ആയിരുന്നു പ്ലക്കാർഡിൽ എഴുതിയിരുന്നത്. കഴിഞ്ഞ ആഴ്ച ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു, ചാരവൃത്തി നടത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് 21 പേരെ ഇറാൻ തൂക്കിലേറ്റിയിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം ആയത്.
Discussion about this post

