ബെൽഫാസ്റ്റ്: ഡൺമുറിയിൽ പോലീസ് സ്റ്റേഷന് മുൻപിൽ ഉണ്ടായ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി. ഇന്ന് കോടതിയിൽ ഹാജാരാക്കിയ വേളയിൽ ആയിരുന്നു കുറ്റങ്ങൾ ചുമത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കുറ്റങ്ങൾ ചുമത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ബീച്ച്മൗണ്ട് അവന്യൂവിൽ താമസിക്കുന്ന 66 വയസ്സുള്ള കീരൻ സ്മിത്ത് ആണ് കേസിലെ പ്രതി. ഇയാളെ ഇന്ന് ലിസ്ബേൺ മജിസ്ട്രേറ്റ് കോടതിയിൽ ആയിരുന്നു ഹാജരാക്കിയത്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post

