ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ഇടിമിന്നലും മഴയും. അടുത്തവാരം വരെ ഈ കാലാവസ്ഥ രാജ്യത്ത് തുടരുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അടുത്ത വാരത്തോടെ മഴയ്ക്ക് അൽപ്പം ശമനം ഉണ്ടാകും. വരണ്ട കാലാവസ്ഥ ആയിരിക്കും തുടർന്നുള്ള ദിവസങ്ങളിൽ അനുഭവപ്പെടുക.
ഇന്ന് പൊതുവെ ചൂടുള്ളതും മേഘാവൃതവുമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. 13 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില. പടിഞ്ഞാറൻ മേഖലയിൽ പൊതുവെ നല്ല തണുപ്പ് അനുഭവപ്പെടും. അതേസമയം കിഴക്കൻ മേഖലയിൽ 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ രാജ്യത്ത് മഴ അനുഭവപ്പെടും. ഇന്ന് രാത്രി അന്തരീക്ഷ താപനില 6 ഡിഗ്രി സെൽഷ്യസ് വരെ താഴാം.
Discussion about this post

