ലോംഗ്ഫോർഡ്: കൗണ്ടി ലോംഗ്ഫോർഡിൽ വയോധികനെ കാറിടിച്ച് തെറിപ്പിച്ചു. സാരമായി പരിക്കേറ്റ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 80 കാരന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ലോംഗ്ഫോർഡിലെ ഏൾ സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ബ്യൂമോണ്ടിലെ ആശുപത്രിയിലേക്കാണ് 80 കാരനെ എയർലിഫ്റ്റ് ചെയ്തത്.
Discussion about this post

