ടിപ്പററി: സ്കാർലറ്റ് ഫോക്നറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ നാല് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
40 വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷനും കൗമാരക്കാരനായ ആൺകുട്ടിയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാവിലെയോടെയായിരുന്നു രണ്ട് അറസ്റ്റുകളും രേഖപ്പെടുത്തിയത്. മാർച്ച് 21 ന് ആയിരുന്നു ടിപ്പററിയിലെ വീട്ടിൽവച്ച് 29 വയസ്സുള്ള ലിമെറിക്ക് സ്വദേശിനി സ്കാർലറ്റ് ഫോക്നർ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ആഴ്ച മരിക്കുകയായിരുന്നു.
Discussion about this post

