ഒഫാലി: കൗണ്ടി ഒഫാലിയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ്. സംഭവത്തിൽ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ ആറിന് ഏദെൻഡെറിയിലെ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ സ്ത്രീയും കുഞ്ഞും മരിച്ചിരുന്നു.
20 വയസ്സ് പ്രായം തോന്നിയ്ക്കുന്ന രണ്ട് പേരും 30 വയസ്സ് പ്രായമുള്ള ഒരാളും ആണ് അറസ്റ്റിലായത്. ഇവർ മൂന്ന് പേരും മിഡ്ലാൻഡ്സിലെ ഗാർഡ സ്റ്റേഷനിലാണ് നിലവിലുള്ളത്. ഇവർക്കെതിരെ 2007 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 50ാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

