ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിലെ കടകളുടെ വരുമാനം കുത്തനെ ഉയർന്നതായി റിപ്പോർട്ട്. ജയിലുകളിലെ അന്തേവാസികളുടെ എണ്ണം വർധിച്ചതാണ് കടകളുടെ വരുമാനത്തിലും പ്രതിഫലിച്ചത്. നിലവിൽ ഉൾക്കൊള്ളാവുന്ന ശേഷിയേക്കാൾ അധികം തടവുകാരാണ് ഓരോ ജയിലിലും ഉള്ളത്.
2025 ലെ കണക്കുകൾ പ്രകാരം ജയിലുകളിലെ കടകളിൽ 12.47 മില്യൺ യൂറോയുടെ വരുമാനമാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലെ തന്നെ റെക്കോർഡ് നേട്ടമാണ് ഇത്. നീതിന്യായവകുപ്പ്മന്ത്രി ജെയിംസ് ഒ ‘കല്ലഗാൻ പാർലമെന്റിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. സെൻട്രൽ ഡബ്ലിനിലെ ജയിലായ മൗണ്ട്ജോയിലെ കട പോയ വർഷം ഉണ്ടാക്കിയ വരുമാനം 2.72 മില്യൺ യൂറോയാണ്. മിഡ്ലാൻഡ്സ് ജയിലിലെ കടയിൽ 2.33 മില്യൺ യൂറോയുടെ വരുമാന നേട്ടം ഉണ്ടായി.

