ടൈറോൺ: കൗണ്ടി ടൈറോണിൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ പ്രതി പിടിയിൽ. 60 വയസ്സുള്ള വ്യക്തിയെ ആണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ടൈറോണിലെ ഒമാഗിലാണ് മോഷണം ഉണ്ടായത്.
ബ്രൂക്ക്മൗണ്ട് റോഡിലെ കടയിൽ ആയിരുന്നു മോഷണ ശ്രമം. തോക്കുമായി എത്തിയ 60 കാരൻ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പണം നൽകാൻ ആവശ്യപ്പെട്ടു. പണവുമായി ഇയാൾ സംഭവസ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post

