ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഫെബ്രുവരി മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ വീടില്ലാത്തവരുടെ എണ്ണത്തിൽ 209 പേരുടെ വർധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് മാസത്തിൽ 17,517 ഭവന രഹിതരാണ് ഉള്ളത്. ഇവർ നിലവിൽ അടിയന്തിര താമസ്ഥലങ്ങളിലാണ് താമസിക്കുന്നത്.
ഭവന വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ആകെ ഭവന രഹിതരിൽ 11,946 പേർ മുതിർന്നവരാണ്. 5,571 പേർ കുട്ടികളാണ്. മാർച്ചിൽ 114 പേരാണ് പുതുതായി അടിയന്തിര താമസസ്ഥലങ്ങളിൽ എത്തിയത്. ഇതേസമയം 95 മുതിർന്നവരെയും അടിയന്തിര താമസ്ഥലങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. അടിയന്തിര താമസ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്നവരിൽ 59.7 ശതമാനം പേർ മുതിർന്ന പുരുഷന്മാരാണ്. 40.3 ശതമാനം പേർ സ്ത്രീകളാണ്.

