കോർക്ക്: കൗണ്ടി കോർക്കിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. റൈലേൻ മേഖലയിൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം ഉണ്ടായത്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടിത്തം സംബന്ധിച്ച വിവരം അടിയന്തിര സേവനങ്ങൾക്ക് ലഭിച്ചത്. തുടർന്ന് ഉടനെ അവർ സ്ഥലത്ത് എത്തുകയായിരുന്നു. തീ അണച്ചശേഷം 50 കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. 50 കാരന്റെ മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

