ഡബ്ലിൻ: ഇസ്ലാമിക ഭീകരവാദം അയർലൻഡിന് വലിയ ആശങ്കയാകുന്നു. സുരക്ഷാ അവലോകന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്. അതിർത്തികടന്നുള്ള ഭീഷണികൾ പ്രതിരോധിക്കാൻ രാജ്യം ശ്രമം നടത്തുമ്പോഴാണ് ഇസ്ലാമിക ഭീകരരിൽ നിന്നും ഭീഷണിയുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ഇൻഡിപെന്റന്റ് എക്സാമിനർ ഫോർ സെക്യൂരിറ്റി ലെജിസ്ലേഷനാണ് സുരക്ഷാ അവലോകന റിപ്പോർട്ട് പുറത്തുവിട്ടത്. സമീപ വർഷങ്ങളിൽ രാജ്യത്ത് നിരവധി ഇസ്ലാമിക ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഏത് നിമിഷവും ഒരു ലോൺ വൂൾവ്സ് ( ചാവേർ) ആക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ തീവ്രവാദ പ്രവർത്തനങ്ങളെ സർക്കാർ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

