ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്ളാറ്റിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 26 വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റുവർട്ട്സ്ടൗൺ റോഡിലെ ഫ്ളാറ്റിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തീപടരുന്ന വിവരം ലഭിച്ചെത്തിയ അടിയന്തിര സേവനങ്ങൾ ഉടൻ സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. ഇയാൾക്കെതിരെ ആളുകളെ അപായപ്പെടുത്താൻ ശ്രമിച്ചതിന് പോലീസ് നടപടി സ്വീകരിച്ചു.
Discussion about this post

