ഡബ്ലിൻ: മുൻ ബോൾസ്ബ്രിഡ്ജ് പോസ്റ്റ് ഓഫീസ് ബാറാക്കി മാറ്റാനുള്ള പദ്ധതിയ്ക്ക് പച്ചക്കൊടി. പദ്ധതിയ്ക്ക് ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകി. ഡബ്ലിൻ റോഡിലെ ഷെൽബൺ റോഡിൽ സ്ഥിതിചെയ്യുന്ന രണ്ട് നില കെട്ടിടം ബാർ റസ്റ്റോറന്റ് ആക്കി ആയിരിക്കും മാറ്റുക.
ഡെക്ലാൻ ഒ’ റേഗൻസ് ടെൽഫെർ ലിമിറ്റഡാണ് പോസ്റ്റ്ഓഫീസ് ബാർ ആക്കാനുള്ള പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇതിനായുള്ള ആസൂത്രണ അനുമതി ആവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. നേരത്തെ നൽകിയ അപേക്ഷ കൗൺസിൽ തള്ളിയിരുന്നു. തുടർന്ന് രൂപരേഖയിൽ മാറ്റങ്ങൾ വരുത്തി വീണ്ടും അപേക്ഷ നൽകുകയായിരുന്നു. ഇതാണ് അംഗീകരിച്ചത്.
Discussion about this post

