ടൈറോൺ: കൗണ്ടി ടൈറോണിൽ വഴിയരികിൽ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. പരിസ്ഥിതി ഇൻസ്പെക്ടർമാരാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചകളിലാണ് കൗണ്ടികളിലെ ഗ്രാമങ്ങളിൽ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികളാണ് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. ജലസ്രോതസ്സുകൾക്ക് സമീപം ഉൾപ്പെടെ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അഴുകിയ നിലയിലുള്ള ശരീരഭാഗങ്ങളിൽ നിന്നും രൂക്ഷമായ ഗന്ധമാണ് വമിക്കുന്നത്.
Discussion about this post

