ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില ഉയർന്ന് തന്നെ. ഈ വർഷം ഫെബ്രുവരിവരെയുള്ള 12 മാസങ്ങൾക്കിടെ വീടുകളുടെ വിലയിൽ 6.8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഭവന വിലയിൽ നേരിയ കുറവുണ്ട്. ജനുവരിയിൽ 7. 1 ശതമാനം ആയിരുന്നു വീടുകളുടെ വിലക്കയറ്റം.
2025 ഫെബ്രുവരിവരെയുള്ള 12 മാസങ്ങളിൽ 5.6 ശതമാനം ആയിരുന്നു ഡബ്ലിനികത്തുള്ള ഭവന വിലയുടെ വർധനവ്. ഡബ്ലിന് പുറത്താകട്ടെ ഇത് 7.8 ശതമാനവും. 2026 ഫെബ്രുവരിവരെയുള്ള 12 മാസത്തിൽ വിൽപ്പനയ്ക്കെത്തുന്ന വീടുകളുടെ ശരാശരി വില എന്നത് 3,90,000 യൂറോ ആയിരുന്നു.
Discussion about this post

