ഡബ്ലിൻ: അയർലൻഡിൽ പിടിവിട്ട് ഹോം ഹീറ്റിംഗ് ഓയിൽ വില. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോം ഹീറ്റിംഗ് ഓയിൽ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വില 67.5 ശതമാനം വർധിച്ചു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
2022 മാർച്ചിൽ കണ്ട ഏറ്റവും വലിയ പ്രതിമാസ വർധനവായ 58.4 ശതമാനത്തേക്കാൾ കൂടുതലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 12 മാസം മുൻപുള്ളതിനേക്കാൾ ഹോം ഹീറ്റിംഗ് ഓയിൽ വില 63.3 ശതമാനം വർധിച്ചിട്ടുണ്ട്. 1966 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഹോം ഹീറ്റിംഗ് ഓയിലിന്റെ വിലയുള്ളത്.

