ഡബ്ലിൻ: ഇന്ധനവിലയിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത സമരം നടക്കാനിരിക്കെ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. ഡബ്ലിൻ നഗരത്തിൽ പലയിടങ്ങളിലും യാത്രയ്ക്ക് തടസ്സം നേരിടാമെന്ന് അധികൃതർ അറിയിച്ചു. പെട്രോൾ- സീസൽ വിലവർധനവിനെതിരെ പ്രാദേശിക സംഘങ്ങളാണ് ഇന്ന് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവിലയിൽ വലിയ ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. നഗരത്തിലെ വിവിധയിടങ്ങളിലായി പ്രതിഷേധക്കാർക്കായി അസംബ്ലി പോയിന്റുകൾ ഉണ്ട്. ഇതാണ് വാഹനയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുക. എം 1 ഉൾപ്പെടെ അസംബ്ലിപോയിന്റാണ്.
Discussion about this post

