ഒഫാലി: കൗണ്ടി ഒഫാലിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. എഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിലാണ് സംഭവം. കഴിഞ്ഞ ഡിസംബറിൽ ഈ വീടിന് നേരെയുണ്ടായ തീവയ്പ്പിൽ രണ്ട് പേർ മരിച്ചിരുന്നു.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തീപിടിത്തം ഉണ്ടായതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു ഫയർഫോഴ്സ്. തീ അണച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

