ഡബ്ലിൻ: പ്രകൃതി വിരുദ്ധ പീഡനക്കേസിൽ മുൻ ക്രിസ്ത്യൻ ബ്രദറും അധ്യാപകനുമായ പ്രതിയ്ക്ക് തടവ് ശിക്ഷ. ഡബ്ലിൻ സ്വദേശിയായ ലിയാം മഗ്രാത്തിനെ ആണ് കോടതി ശിക്ഷിച്ചത്. അഞ്ച് വർഷത്തേയ്ക്കാണ് തടവ് ശിക്ഷ. ലിമെറിക്ക് സർക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
40 വർഷങ്ങൾക്ക് മുൻപ് രണ്ട് ആൺകുട്ടികളെ ആയിരുന്നു ഇയാൾ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു. 11 കുറ്റങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ താൻ നിരപരാധി ആണെന്നായിരുന്നു മഗ്രാത്തിന്റെ വാദം. 11 കുറ്റങ്ങളിൽ ഏഴ് കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്.
Discussion about this post

