ഡബ്ലിൻ: മഴയിൽ മുങ്ങി അയർലൻഡിലെ ശൈത്യകാലം. ഈ വിന്ററിൽ അതിശയിപ്പിക്കുന്ന മഴയാണ് രാജ്യത്ത് ലഭിച്ചത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. 111 ശതമാനം കൂടുതൽ മഴയാണ് ഈ വിന്ററിൽ ലഭിച്ചത്.
നാല് കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ വെളിപ്പെടുത്തൽ. അയർലൻഡിൽ ആദ്യമായിട്ടാണ് വിന്ററിൽ ഇത്രയും കൂടുതൽ മഴ ലഭിക്കുന്നത്. ശരാശരിയേക്കാളും കൂടുതൽ മഴയാണ് ലഭിച്ചിട്ടുളളത്. മിഡ്ലന്റിന്റെ തെക്ക്, കിഴക്ക് മേഖലകളിൽ ആയിരുന്നു വലിയ തോതിൽ മഴ ലഭിച്ചത്.
Discussion about this post

